ജനാധിപത്യത്തിന്റെ ആത്മാവാണ് വോട്ടർമാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാത്തിന്റെ” 130-ാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ മോദിയുടെ “മൻ കി ബാത്തിന്റെ” ആദ്യ എപ്പിസോഡായിരുന്നു ഇത്. ദേശീയ വോട്ടർ ദിനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടി ആരംഭിച്ചത്.

“2026 ലെ ആദ്യത്തെ ‘മൻ കി ബാത്ത്’ ആണിത്. നാളെ, ജനുവരി 26 ന് നാമെല്ലാവരും റിപ്പബ്ലിക് ദിനം ആഘോഷിക്കും . നമ്മുടെ ഭരണഘടന നിലവിൽ വന്നത് ഈ ദിവസമാണ്. നമ്മുടെ ഭരണഘടനാ ശിൽപികൾക്ക് ആദരവ് അർപ്പിക്കാൻ ജനുവരി 26 നമുക്ക് അവസരം നൽകുന്നു. ഇന്ന്, ജനുവരി 25 ഉം വളരെ പ്രധാനമാണ്. ഇന്ന് ദേശീയ വോട്ടർ ദിനമാണ്. വോട്ടർ ജനാധിപത്യത്തിന്റെ ആത്മാവാണ്.” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.