ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസവും റഷ്യ ആക്രമണം തുടരുന്നുണ്ടെന്ന് ഉക്രെയ്ൻ പ്രസിഡൻ്റ് വോലോഡിമിർ സെലെൻസ്കി പറഞ്ഞു. ഇത് യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് ഉദ്ദേശ്യമില്ലെന്ന് തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
“ചർച്ച നടക്കുന്ന ദിവസം പോലും റഷ്യക്കാർ ആളുകളെ കൊല്ലുന്നു. അത് ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്,” സെലെൻസ്കി എക്സിൽ കുറിച്ചു.