ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ഭ​ര​ണ​രം​ഗ​ത്ത് അ​ഴി​ച്ചു​പ​ണി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് വി​ജ​യ്. ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ര​ണ്ട് മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് വി​ജ​യ് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഡോ. ​പി. സെ​ന്തി​ൽ​കു​മാ​ർ, ജി. ​ല​ക്ഷ്മി പ്രി​യ എ​ന്നി​വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു സെ​ന്തി​ൽ​കു​മാ​ർ.

ആ​ദി ദ്രാ​വി​ഡ​ർ-​പ​ഴ​ങ്കു​ടി ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ല​ക്ഷ്മി പ്രി​യ. ഇ​രു​വ​രു​ടെ​യും ഭ​ര​ണ​പ​ര​മാ​യ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ നി​യ​മ​നം. അ​ഴി​മ​തി​ര​ഹി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഭ​ര​ണം കാ​ഴ്ച​വെ​ക്കു​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പി​ന്നാ​ലെ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

വി​ജ​യ്ക്കൊ​പ്പം ഒ​മ്പ​തു മ​ന്ത്രി​മാ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. നി​ല​വി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ലി​സ്റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രി​ല്ല. കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രെ വി​ശ്വാ​സ​വോ​ട്ടി​ന് ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക. അ​തേ​സ​മ​യം മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ വി​ജ​യ്ക്ക് ആ​ശം​സ​യ​ർ​പ്പി​ച്ചു.