ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതൽ ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12ന് റോഡ്ഷോയായിട്ടാണ് പത്രിക സമർപ്പിക്കാൻ വിജയ് എത്തുക.
തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാം തമിളര്‍ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാര്‍ഥികളും ഇന്ന് പത്രിക സമര്‍പ്പിക്കും.
അതേസമയം തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഡിഎംകെ ഇന്നലെ പുറത്തിറക്കിയിരുന്നു. ആദായ നികുതി അടയ്ക്കാത്ത സ്ത്രീകള്‍ക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 8000 രൂപയുടെ കൂപ്പണ്‍ നല്‍കുന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം.



