ദളപതി വിജയിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ സെൻസർ ബോർഡിന്റെ (CBFC) റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. സെൻസർ ബോർഡുമായി ആഴ്ചകളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസാണ് ഈ തീരുമാനമെടുത്തത്.

ഇതിൻ്റെ ഭാഗമായി, സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന റിട്ട് ഹർജി പിൻവലിക്കാൻ നിർമ്മാതാവ് കെ എൽ നാരായണ കോടതിയെ സമീപിച്ചു. ഹർജി പിൻവലിക്കാനുള്ള അപേക്ഷ ഫെബ്രുവരി 10-ന് രാവിലെ പരിഗണിക്കും.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ചിത്രം ഫെബ്രുവരിയിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. എന്നാൽ റിലീസ് തീയതിയെക്കുറിച്ച് നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.