കൊല്ലം: ജയിലിൽ കഴിയുന്ന ശബരിമല മുൻ തന്ത്രി കണ്ഠര് രാജീവരരുടെ റിമാൻഡ് വീണ്ടും നീട്ടി കൊല്ലം വിജിലൻസ് കോടതി. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ശബരിമല തന്ത്രിയുടെ റിമാൻഡ് 14 ദിവസത്തേക്കാണ് കോടതി നീട്ടിയിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓൺലൈനിലൂടെയാണ് തന്ത്രി കണ്ഠര് രാജീവരെ ഹാജരാക്കിയത്. അതിനിടെ, കണ്ഠര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ വീട്ടിലും സ്ഥാപനത്തിലും ഇഡി പരിശോധന നടത്തി.



