ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൂന്നുനാലു കെഎസ്യുക്കാരും 35പൊലീസുകാരും ആണ് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് മന്ത്രിക്കെതിരെ ഒരു അക്രമവും നടന്നതായി കാണുന്നില്ല.
തെരഞ്ഞെടുപ്പുകാലത്ത് എന്തും പറയാമെന്ന് വിഡി സതീശൻ പറഞ്ഞു. ഇനി അങ്ങനെ എന്തെങ്കിലും പ്രവർത്തകർ ചെയ്തതായി പുറത്തുവരികയാണെങ്കിൽ അപലപിക്കുമെന്നും നടപടി ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. മന്ത്രിയുടെ അഭിനയമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 2026ലെ മികച്ച നടിയ്ക്കുള്ള അവാർഡ് മന്ത്രി വീണാ ജോർജിന് കൊടുക്കണമെന്നും പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു



