ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ റെയിൽവേയുടെ വികസനത്തിനൊപ്പം വളരാത്ത യാത്രക്കാരുടെ ‘സിവിക് സെൻസി’നെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ഹൗറയ്ക്കും ഗുവഹാത്തിക്കും ഇടയിൽ ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മാൾഡയ്ക്ക് സമീപത്ത് വെച്ച് ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, പുതുപുത്തൻ ട്രെയിനിന്റെ കോച്ചിനുള്ളിൽ പ്ലാസ്റ്റിക് കവറുകളും ഡിസ്പോസിബിൾ സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നത് കാണാം.