2026 ജനുവരി 17, ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമായി മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതും ദീർഘദൂര രാത്രി യാത്ര വളരെ സുഖകരവും സുരക്ഷിതവുമാക്കും. ഹൗറ (കൊൽക്കത്ത) യ്ക്കും കാമാഖ്യ (ഗുവാഹത്തി) യ്ക്കും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. 

ഒരു സെമി-ഹൈ-സ്പീഡ് ട്രെയിനാണിത്. ഇതിൽ 11 തേർഡ് എസി കോച്ചുകളും , 4 സെക്കൻഡ് എസി കോച്ചുകളും ഒരു ഫസ്റ്റ് എസികോച്ചുകളുമാണുള്ളത്. തേർഡ് എസിയിൽ 611 ബെർത്തുകളും സെക്കൻഡ് എസിയിൽ 188 ബെർത്തുകളും ഫസ്റ്റ് എസിയിൽ 24 ബെർത്തുകളുമാണുള്ളത്. ആകെ 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ ട്രെയിനിന് കഴിയും. മണിക്കൂറിൽ 180 കിലോമീറ്ററാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ പരമാവധി വേഗത. പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 958 കിലോമീറ്റർ ദൂരം വെറും 14 മണിക്കൂറിനുള്ളിൽ ഇത് മറികടക്കും.