ഇന്ത്യൻ റെയിൽവേ പുതുതായി പുറത്തിറക്കിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്, അമൃത് ഭാരത് II എക്സ്പ്രസ് ട്രെയിനുകൾക്കായി കർശനമായ ടിക്കറ്റ് റദ്ദാക്കൽ-റീഫണ്ട് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. 2026-ലെ റെയിൽവേ നയരൂപീകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് ഈ പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ നിക്ഷേപകർക്ക് വലിയ തുക നഷ്ടമാകാൻ സാധ്യതയുണ്ട്.
പുതിയ നിയമപ്രകാരം, വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് II ട്രെയിനുകൾ പുറപ്പെടുന്നതിന് 8 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. സാധാരണ ട്രെയിനുകളിൽ ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് വരെ റീഫണ്ട് ലഭിക്കാറുണ്ട്. എന്നാൽ ഈ പ്രീമിയം ട്രെയിനുകളിൽ ചാർട്ട് തയ്യാറാക്കുന്നത് 8 മണിക്കൂർ മുൻപ് ആയതിനാലാണ് ഇത്തരമൊരു മാറ്റം.



