21-ാം വാർഡിൽ നിന്നും വിജയിച്ച സുനിൽ ചവിട്ടുപാടമാണ് ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15-ാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് അംഗമായ സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ച്ചക്കകം എതിർകക്ഷികൾ വാദം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നിർദേശം.