സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയിച്ചു. 7487 വോട്ടിന് ആണ് വിജയം.
സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ ടി.ഐ. മധുസൂദനൻ രണ്ടാം സ്ഥാനത്താണ്.പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ടി.ഐ. മധുസൂദനനും പാർട്ടി നേതൃത്വത്തിനുമെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയിരുന്നു.



