പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ സ്ഥാനാർഥിയായ എൽഡിഎഫ് വിമതൻ പി.കെ. ശശിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നൂറിൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പി.കെ. ശശിയും നിയമസഭയിൽ ഉണ്ടായിരിക്കണമെന്നും പി.കെ. ശശിയുടെ വിജയം പാർട്ടിയുടെ പ്രസ്റ്റീജ് ഇഷ്യുവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.കെ. ശശി തെങ്ങിൻതോപ്പ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. അത് കൈപ്പത്തി ചിഹ്നം തന്നെയാണെന്ന് മനസിൽ കരുതിയിട്ടാകണം എല്ലാവരും പോളിംഗ് ബൂത്തിലേക്ക് പോകാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മിൽ നടക്കുന്ന വൃത്തിക്കേടുകൾക്കെതിരെ പോരാടുന്നവരുടെ മുൻനിരയിലാണ് പി.കെ. ശശിയെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരാനാണ് വി.ഡി. സതീശൻ. ഭരണപക്ഷത്തിരുന്നപ്പോഴും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ ഇടപെടലുകളോട് തനിക്ക് വലിയ മതിപ്പാണ് തോന്നിയിട്ടുള്ളതെന്നും പി.കെ. ശശി പറഞ്ഞു.



