ഫോ​ർ​ട്ട്‌​വ​ർ​ത്ത്: മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഫോ​ർ​ട്ട്‌​വ​ർ​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന എ​ക്സി​റ്റ് റാം​പി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഫോ​ർ​ട്ട്‌​വ​ർ​ത്ത് പോ​ലീ​സ് സ​ർ​ജ​ന്‍റ് ബി​ല്ലി റാ​ൻ​ഡോ​ൾ​ഫാ​ണ് മ​രി​ച്ച​ത്. പ്ര​തി ഡി ​ഔ​ജാ​ലെ ഇ​വാ​ൻ​സി​നെ(25) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​ന് ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ യു​വ​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​വാ​ൻ​സ് ടാ​ര​ന്‍റ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്. 29 വ​ർ​ഷ​മാ​യി റാ​ൻ​ഡോ​ൾ​ഫ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്.