ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പ്രതികളായ രാഹുൽ ദാസ്, ഫുർഖാൻ എന്നിവരെ 24 മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. ഉധം സിംഗ് നഗറിലെ സിഡ്കുൽ (SIDCUL) വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ജോലി സ്ഥലത്തേക്ക് പോകാനായി നിൽക്കുകയായിരുന്ന യുവതിയെ പ്രതികൾ തടഞ്ഞുനിർത്തുകയും ജോലിസ്ഥലത്ത് ഇറക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇത് വിശ്വസിച്ച് കാറിൽ കയറിയ യുവതിയെ ഇവർ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് പകരം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി.