കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 178 സ്വകാര്യ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കി ഉത്തർ പ്രദേശ്. പരാതികളെയും പരിശോധനകളെയും തുടർന്നാണ് സർക്കാർ സ്വകാര്യ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കിയത്. ഇതിൽ 59 എണ്ണം പിന്നീട് ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ വാദം കേട്ട ശേഷം പുനഃസ്ഥാപിച്ചതായും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് നിയമസഭയെ അറിയിച്ചു. കൂടാതെ, മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി ആരോപിച്ച് 281 ആശുപത്രികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 500 പരാതികൾ ലഭിച്ചു, “ഞങ്ങൾ 178 ആശുപത്രികളുടെ ലൈസൻസുകൾ റദ്ദാക്കി. ലൈസൻസുകൾ റദ്ദാക്കിയ ശേഷം, ആശുപത്രികൾ ഒരു അതോറിറ്റിക്ക് അപ്പീൽ നൽകി, വാദം കേട്ട ശേഷം 59 ആശുപത്രികളുടെ ലൈസൻസുകൾ പുനരുജ്ജീവിപ്പിച്ചു,” സ്വകാര്യ ആശുപത്രികൾക്കെതിരായ പരാതികളെയും സ്വീകരിച്ച നടപടികളെയും കുറിച്ച് സമാജ്‌വാദി പാർട്ടി എംഎൽഎ അതുൽ പ്രധാന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.