അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ മറനീക്കി പുറത്തേക്ക്. യുഎസ് സെനറ്റർ ടെഡ് ക്രൂസിന്റെ ഓഡിയോ റെക്കോർഡിംഗ് ചോർന്നതോടെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തറിയുന്നത്. ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോ തുടങ്ങിയവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഓഡിയോയിലുള്ളത്.ഇന്ത്യൻ വ്യാപാര കരാർ തടസപ്പെട്ടതിനെ കുറിച്ചാണ് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ നിശിതമായി വിമർശിക്കുന്നത്.

ആക്സിയോസ് പുറത്തുവിട്ട ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡിംഗ് 2025 ന്റെ തുടക്കത്തിലും മധ്യത്തിലും നടന്നതാണ്. വാൻസിന്റെ ഒറ്റപ്പെടൽ നയത്തിനെതിരെ താൻ സ്വതന്ത്ര വ്യാപാരത്തെ അനുകൂലിക്കുന്ന പരമ്പരാഗത റിപ്പബ്ലിക്കൻ ആണെന്ന് ക്രൂസ് അവകാശപ്പെടുന്നു.