ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം (Refueling Aircraft) പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. കുറഞ്ഞത് അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായുള്ള വൻ രക്ഷാപ്രവർത്തനം അമേരിക്കൻ സൈന്യം ആരംഭിച്ചു.
ഇറാനെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആരെങ്കിലും മരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.



