വെനിസ്വേലയിലെ അധികാര മാറ്റത്തെത്തുടർന്ന് സ്ഥിതി കൂടുതൽ സംഘർഷഭരിതമായി തുടരുന്നതിനിടെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ അനുസരിച്ചില്ലെങ്കിൽ മഡുറോയേക്കാൾ മോശമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വെനിസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തി.
വെനിസ്വേലൻ വൈസ് പ്രസിഡന്റിനെതിരെ കടുത്ത ഭാഷയിലുള്ള ഭീഷണിയാണ് ട്രംപ് നടത്തിയത് . അമേരിക്കൻ മാസികയായ ദി അറ്റ്ലാന്റിക്കിന് നൽകിയ ഫോൺ അഭിമുഖത്തിൽ, വെനിസ്വേലയ്ക്ക് അനുയോജ്യമെന്ന് അമേരിക്ക വിശ്വസിക്കുന്ന കാര്യങ്ങൾ റോഡ്രിഗസ് ചെയ്തില്ലെങ്കിൽ, അവർ വലിയ വില നൽകേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.



