ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വർഷങ്ങളായി മേഖലയെ തകർത്തുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇത് ഒരു വഴിത്തിരിവാണ്.

“ഗാസയിൽ ഇന്ന് ഇസ്രായേലികളുമായി എന്റെ പ്രതിനിധികൾ ദീർഘവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചു, ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും പ്രവർത്തിക്കും.” ട്രൂ.ത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ട്രംപ് അവകാശപ്പെട്ടു

“സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച ഖത്തറും ഈജിപ്തും ഈ അന്തിമ നിർദ്ദേശം അവതരിപ്പിക്കും.” അദ്ദേഹം പറഞ്ഞു.