യു.എസ്സിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പൗരൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. അയൽവീട്ടിൽ തീപ്പിടിത്തമുണ്ടായിട്ടും ഒരാൾപോലും പുറത്തേക്കിറങ്ങുന്നില്ലെന്ന് ഇദ്ദേഹം വീഡിയോയിൽ പറയുന്നത്. വീട്ടുടമയുടെ അടുത്ത് കാര്യങ്ങൾ അന്വേഷിക്കാനോ എന്തെങ്കിലും സഹായം നൽകാനോ ആരും പുറത്തിറങ്ങിയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ അയൽവാസികൾ പരസ്പരം ശ്രദ്ധിക്കുന്നേയില്ല എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇന്ത്യൻ അയൽപക്കങ്ങളിൽ കാണുന്ന സാമൂഹിക ബന്ധങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ചിലർ കമന്റിട്ടു. എന്നാൽ, ചില കാര്യങ്ങളിൽ യുഎസ്സിലെ സാഹചര്യം ഇന്ത്യയിലേതിനേക്കാൾ മികച്ചതാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ സാംസ്കാരിക ജീവിതത്തെക്കുറിച്ചും ഇവർ വ്യക്തമാക്കി.
‘അവർ അവരുടെ കാര്യം നോക്കുന്നു. അധികൃതർ അത് കൈകാര്യം ചെയ്യുമെന്ന് അവർക്ക് അറിയാം. ആളുകൾ വന്ന് അതിൻ്റെ റീൽ എടുക്കേണ്ട ആവശ്യമില്ല’, ഒരു കമന്റിൽ പറയുന്നു. ഇത്തരം സ്ഥലങ്ങളിൽ താമസിക്കാൻ പലരും ഇഷ്ടപ്പെടുന്നതിന്റെ ഒരു വലിയ കാരണം സ്വകാര്യതയാണെന്ന് ചിലർ പറയുന്നു. ആളുകൾക്ക് സർക്കാർ അധികാരികൾ വിശ്വാസമുണ്ടെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.
https://www.instagram.com/reel/DLhBNBBCDBx/?igsh=MWhneG40ZmNldXd2bw==



