ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക വി​ന്യാ​സം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി. ഭീ​ഷ​ണി​യു​ടെ ഭാ​ഷ ഇ​റാ​നോ​ടു ചെ​ല​വാ​കി​ല്ലെ​ന്നും ബ​ഹു​മാ​ന​ത്തി​നു മാ​ത്ര​മേ ബ​ഹു​മാ​നം ന​ൽ​കൂ എ​ന്നും ഇ​റാ​ൻ പ്ര​സി​ഡന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. ആ​ണ​വ​ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​ടു​ത്ത ആ​ഴ്ച പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ശക്തമാകുന്നത്.
യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെന്നു പെ​സെ​ഷ്കി​യാ​ൻ എ​ക്സി​ൽ കു​റി​ച്ചു. “അ​ന്താ​രാഷ്‌ട്ര ആ​ണ​വ ക​രാ​റു​ക​ൾ പ്ര​കാ​രം യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​ൻ ഇ​റാ​ന് അ​വ​കാ​ശ​മു​ണ്ട്. ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​റാ​നെ കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട…’
ഒ​മാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​തി​യു​ണ്ടാ​ക്കി​യെ​ന്നും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ത​ന്‍റെ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പെ​സെ​ഷ്കി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. എന്നാൽ, ഒ​രേ​സ​മ​യം ച​ർ​ച്ച​യും ഉ​പ​രോ​ധ​വും സൈ​നി​ക ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്ന അ​മേ​രി​ക്ക​ൻ നി​ല​പാ​ടി​നെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി വി​മ​ർ​ശി​ച്ചു.

അ​മേ​രി​ക്ക​ൻ പ​ട​യൊ​രു​ക്കം

ഇ​റാന്‍റെ ആ​ണ​വ നി​ല​പാ​ടു​ക​ളി​ലും ജ​നു​വ​രി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം പ​ട​യൊ​രു​ക്കം ന​ട​ത്തു​ന്ന​ത്. വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ നി​ല​വി​ൽ അ​റബിക്കടലിൽ നില‍യുറപ്പിച്ചിട്ടുണ്ട്. ഗൈ​ഡ​ഡ് മി​സൈ​ൽ ഡി​സ്ട്രോ​യ​ർ യു​എ​സ്എ​സ് ഡെ​ൽ​ബ​ർ​ട്ട് ഡി ​ബ്ലാ​ക്ക് സൂ​യ​സ് ക​നാ​ൽ ക​ട​ന്ന് ചെ​ങ്ക​ട​ലി​ലേ​ക്കു പ്ര​വേ​ശി​ച്ചു. യുദ്ധം തുടങ്ങിയാൽ ഇറാൻ നടത്താൻ ഇടയുള്ള മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് മിസൈൽ ഡിസ്ടോയർ ഷിപ് എത്തിച്ചതെന്നു കരുതുന്നു.
ജോ​ർ​ദാ​നി​ലെ സൈ​നി​കത്താ​വ​ള​ത്തി​ൽ പ​ന്ത്ര​ണ്ടോ​ളം എ​ഫ്-15 യു​ദ്ധ​വി​മാ​ന​ങ്ങ​ളും എം​ക്യു-9 റീ​പ്പ​ർ ഡ്രോ​ണു​ക​ളും അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഗൾ​ഫ് മേ​ഖ​ല​യി​ൽ അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ളും പ​ട്രോ​ളിം​ഗ് വി​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇറാനിലെ ആ​ഭ്യ​ന്ത​രസം​ഘ​ർ​ഷം

ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​രവി​ഷ​യ​ങ്ങ​ളും അ​ന്താ​രാഷ്‌ട്രത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​മു​ഖ പ​രി​ഷ്ക​ര​ണ​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തും നൊ​ബേ​ൽ ജേ​താ​വ് നർഗെസ് മു​ഹ​മ്മ​ദി​ക്കു വീ​ണ്ടും ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തും അ​മേ​രി​ക്ക​യെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തും മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​നു ആ​ക്കം കൂ​ട്ടു​ന്നു.

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധ​ത്തി​നു ശേ​ഷം ഒ​മാ​നി​ൽവ​ച്ചാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും വീ​ണ്ടും ച​ർ​ച്ച​ക​ൾ​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്. ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കു​ക എ​ന്ന​താ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ, ആ​ണ​വ പ​ദ്ധ​തി​യോ​ടൊ​പ്പം ഇ​റാ​ന്‍റെ മി​സൈ​ൽ ശേ​ഷി​യും പ്രാ​ദേ​ശി​ക ഭീകരസംഘടനകൾക്കുള്ള പി​ന്തു​ണ​യും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​വ​ശ്യ​പ്പെ​ടു​ന്നു. ചൈ​ന, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തിവ​രി​ക​യാ​ണെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.