യുഎസിൽ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു. അക്രമി പൊലീസായി ആൾമാറാട്ടം നടത്തി ആക്രമണം നടത്തിയെന്നാണ് അധികൃതർ സംശയിക്കുന്നത്. ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മിനസോട്ട ജനപ്രതിനിധി മെലിസ ഹോർട്ട്മാനും ഭർത്താവുമാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഡെമോക്രാറ്റായ സ്റ്റേറ്റ് സെനറ്റർ ജോണ്‍ ഹോഫ്മാനും വെടിവെപ്പിൽ പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷകർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് അവർ.

ജനപ്രതിനിധികളുടെ ചാംപ്ലിൻ, ബ്രൂക്ലിൻ പാർക്ക് എന്നിവിടങ്ങളിലെ വീടുകളിലാണ് വെടിവയ്പ്പ് നടന്നത്. ഇതിനെ “ലക്ഷ്യമിട്ട ആക്രമണം” എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ താമസക്കാരോട് വീടിനുള്ളിൽ അഭയം തേടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.