ഇറാനുമായുള്ള സംഘർഷം പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക. യുഎസ് ഒമ്പതാം വ്യോമസേനയുടെ (AFCENT) നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ വിപുലമായ വ്യോമാഭ്യാസം ആരംഭിച്ചതായി പെന്റഗൺ അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) കീഴിലുള്ള ഈ അഭ്യാസം മേഖലയിലെ സൈനിക സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ഇറാനെ ബോധ്യപ്പെടുത്തുന്നതിനുമാണ്.