നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ താവളമുറപ്പിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്ക് നേരെ അമേരിക്കൻ സേന അതിശക്തമായ വ്യോമാക്രമണം നടത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ ഈ വിവരം പുറത്തുവിട്ടത്.

മേഖലയിലെ നിരപരാധികളായ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്കുള്ള മറുപടിയായാണ് തന്റെ ഉത്തരവ് പ്രകാരം ഈ സൈനിക നടപടി ഉണ്ടായതെന്ന് ട്രംപ് പറഞ്ഞു. “കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ എന്റെ നിർദ്ദേശപ്രകാരം, നൈജീരിയയിലെ ഐഎസ് ഭീകരർക്ക് നേരെ അമേരിക്ക മാരകമായ പ്രഹരമേൽപ്പിച്ചു,” ട്രംപ് കുറിച്ചു.