റഷ്യയിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മോസ്കോയിലും ക്രിമിയയുടെ നിരവധി ഭാഗങ്ങളിലും യുക്രേനിയൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി റഷ്യ അവകാശപ്പെട്ടതിന് പിന്നാലെയാണ് തെളിവുകൾ പുറത്തുവിടുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിയിൽ ആവർത്തിച്ചുള്ള ആക്രമണങ്ങൾ കാണിക്കുന്ന ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.
പുതുവത്സരാഘോഷത്തിന് മുന്നോടിയായി പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക ഉളവാക്കി, മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.
“റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതീവ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായുയ മാർഗം നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.



