ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ഭ​ര​ണം കി​ട്ടും എ​ന്ന​തി​നാ​ൽ അ​ർ​ഹ​ത​യും ആ​ഗ്ര​ഹ​മു​ള്ള കൂ​ടു​ത​ൽ പേ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​വാ​ൻ വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം​പി.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച പ്ര​ശ്നം കോ​ൺ​ഗ്ര​സി​ൽ മാ​ത്ര​മ​ല്ല ഉ​ള്ള​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. മ​റ്റ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്. എം​പി​മാ​രി​ലേ​ക്ക് വി​ഷ​യം കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​ല്ലാ​യെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. നേ​താ​ക്ക​ൾ പാ​ർ​ട്ടി ലൈ​നി​ൽ നി​ൽ​ക്ക​ണ​മെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു.

പി. ​ശ​ശി​യു​ടെ ശ​ശി​യു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് എ​ന്‍റെ​യും തീ​രു​മാ​നം. സി​പി​എം വി​ട്ടു​വ​ന്ന​രെ പി​ന്തു​ണ​യ്ക്കു​ന്ന​ത് രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ചാ​ണെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ടി​ന് യോ​ജി​ച്ച വ്യ​ക്തി​യാ​ണെ​ന്നും പ്ര​തി​സ​ന്ധി​കാ​ല​ത്തും പാ​ർ​ട്ടി​ക്കൊ​പ്പം നി​ല​കൊ​ണ്ട ക​ലാ​കാ​ര​ൻ ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.