ക​ണ്ണൂ​ർ: ത​ളി​പ്പ​റമ്പിൽ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്ന ടി.​കെ. ഗോ​വി​ന്ദ​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും വി​മ​ത നീ​ക്കം. ഗോ​വി​ന്ദ​നെ​തി​രേ കെ​പി​സി​സി അം​ഗം കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ശനിയാഴ്ച പ​ത്രി​ക ന​ല്കും. ത​ളി​പ്പ​റമ്പ് താ​ലൂ​ക്ക് ഓ​ഫീ​സി​ലാ​ണ് പ​ത്രി​ക ന​ല്കു​ക.

ഒ​മ്പ​ത് വ​ർ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യും പ​ത്ത് വ​ർ​ഷം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ച കൊ​യ്യം ജ​നാ​ർ​ദ​ന​ൻ പ​ത്ത് വ​ർ​ഷം ചെങ്ങളായി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യും അ​ഞ്ച് വ​ർ​ഷം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സി​പി​എ​മ്മി​ല്‍ നി​ന്നും പു​റ​ത്തു​വ​ന്ന ടി.​കെ. ഗോ​വി​ന്ദ​നെ യു​ഡി​എ​ഫ് പി​ന്തു​ണ​ക്ക​രു​തെ​ന്ന പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ടി.​കെ. ഗോ​വി​ന്ദ​നെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ടു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​നും രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​പി​എം വി​ട്ടു​വ​രു​ന്ന​വ​രെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വി​ജി​ൽ മോ​ഹ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്നും ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും വി​ജി​ൽ മോ​ഹ​ൻ ദീ​പി​കയോ​ട് വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.