ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്തു നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിങ്കളാഴ്ച പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോൾ ഐഇഡി പൊട്ടിത്തെറിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിരുന്നു.