ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ദാ​വു​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ലേ​യ്ക്ക് കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ വാ​ഹ​നം ഇ​ടി​ച്ച് ക​യ​റി ര​ണ്ട് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ജീ​ത് (25), ഫ​ർ​ഹാ​ൻ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ദാ​വു​ൻ-​ഡ​ൽ​ഹി റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​സാ​ഹൈ​തി​ൽ നി​ന്നും മു​ജ​രി​യാ​യി​ലെ കോ​ൽ​ഹ​യി​ലേ​യ്ക്ക് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന വാ​ഹ​നം ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. സ​ജീ​തും ഫ​ർ​ഹാ​നും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​റു പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി രാ​ത്രി​യി​ൽ ത​ന്നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.