എ​​​ഡ്മൗ​​​ണ്ട​​​ൻ: കാ​​​ന​​​ഡ​​​യി​​​ൽ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള ഗു​​​ർ​​​ദീ​​​പ് സിം​​​ഗ് (27), ര​​​ൺ​​​വീ​​​ർ സിം​​​ഗ് (19) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വ​​​മെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​രു​​​വ​​​രും ജ​​ന്മ​​ദി​​ന പാ​​​ർ​​​ട്ടി​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നാ​​​യി കാ​​​റി​​​ൽ ഇ​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് വെ​​​ടി​​​യേ​​​റ്റ​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം​​​ മു​​​ന്പാ​​​ണ് ഗു​​​ർ​​​ദീ​​​പ് കാ​​​ന​​​ഡ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​ന്ന​​​ര വ​​​ർ​​​ഷം മു​​​ന്പ് ര​​​ൺ​​​വീ​​​ർ കാ​​​ന​​​ഡ​​​യി​​​ൽ വ​​​ന്ന​​​ത്.

ഇ​​​രു​​​വ​​​ർ​​​ക്കും ശ​​​ത്രു​​​ക്ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ആ​​​ളു​​​മാ​​​റി വെ​​​ടി​​​യേ​​​റ്റ​​​താ​​​യാ​​​ണ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.