ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് ഹോർമുസ് കടലിടുക്കിക്കിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഉടൻ ഇന്ത്യയിൽ എത്തും. കപ്പലുകൾ ഇന്നലെ നാവികസേനയുടെ സംരക്ഷണത്തിൽ കടലിടുക്ക് കടന്നിരുന്നു. BW TYR നാളെ മുംബൈ തീരത്തും BW ELM മറ്റന്നാൾ മംഗളുരു തീരത്തുമാണ് എത്തുന്നത്.
പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമുസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ പെട്രോൾ, ഡീസൽ, എല്‍പിജി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിന് പുറമെ രാജ്യത്ത് പൂഴ്ത്തിവയ്പ്പ് തടയാനായി വ്യാപക റെയ്ഡുകളും കർശന നടപടി സ്വീകരിക്കുന്നതും തുടരുകയാണ്.



