തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​നീ​ത്(37), സി​നു(40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ​വാ​രി​യെ​ന്ന വ്യാ​ജേ​ന ആ​രും സം​ശി​യാ​ക്കാ​തെ​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ക​ണ്ണൂ​ർ തൂ​വ​ക്കു​ന്നി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 11 ലി​റ്റ​റി​ലേ​റെ മാ​ഹി മ​ദ്യ​വു​മാ​യി വി​നോ​ദ് എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്‌​തു.