മാതാമംഗലത്തുള്ള കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ടിവി റിമോട്ടിന്റെ എല്‍ഇഡി ബള്‍ബ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു. ഡോ. വരുണ്‍ ശബരി നേതൃത്വം നല്‍കി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ശ്വാസതടസ ലക്ഷണങ്ങളുമായാണ് കുട്ടി എത്തിയത്. ബ്രോങ്കോസ്കോപ്പിയിലൂടെ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്യുകയും പിറ്റേദിവസം ഡിസ്ചാർജ് ചെയ്ത് കുട്ടി വീട്ടിലേക്കു പോകുകയും ചെയ്തു.