ജപ്പാന്റെ കിഴക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, ഇവേറ്റ് പ്രിഫെക്ചറിലെ യമദ സിറ്റിയിൽ നിന്ന് 126 കിലോമീറ്റർ കിഴക്ക് 10 കിലോമീറ്റർ താഴ്ചയിലുമാണ് അനുഭവപ്പെട്ടത്. ഭൂകമ്പങ്ങൾ സാധാരണമായ റിംഗ് ഓഫ് ഫയർ മേഖലയിലാണ് സംഭവം. പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി ഉടൻ തന്നെ സുനാമി മുന്നറിയിപ്പ് നൽകി.
ജപ്പാൻ സമയം വൈകുന്നേരം 5:03 നാണ് ഭൂകമ്പം ഉണ്ടായത്. വടക്കൻ പസഫിക് സമുദ്രത്തിലെ ഇവാട്ടെ പ്രിഫെക്ചറിനടുത്തായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടാകാൻ തക്ക ശക്തമായ ഭൂകമ്പമായിരുന്നു അത്. മിയാകോ, യമദ തുടങ്ങിയ തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ മുന്നറിയിപ്പ് നൽകി.



