വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​മ​ല ഹാ​രി​സ്. ട്രം​പി​ന്‍റെ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ‘അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​വും അ​ശ്ര​ദ്ധ​വു​മാ​ണെ​ന്ന്’ അ​വ​ർ വി​ശേ​ഷി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ക​മ​ല ഹാ​രി​സ് ഓ​ർ​മി​പ്പി​ച്ചു.

ഇ​റാ​നി​ലെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​മു​ള്ള 52 കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​ത് ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ​ല ഹാ​രി​സ് ചൂ​ണ്ടി​ക്കാ​ട്ടി. ട്രം​പി​ന്‍റെ ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഒ​രു ലോ​ക​നേ​താ​വ് ഒ​രി​ക്ക​ലും യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്യ​രു​ത്. ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ൽ അ​നാ​വ​ശ്യ​മാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും യു​ദ്ധ​ത്തി​നും വ​ഴി​തെ​ളി​ക്കു​മെ​ന്നും ക​മ​ല ഹാ​രി​സ് തന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന ഒ​രാ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ മാ​നി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും, സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​ത് ലോ​ക​ത്തി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ​ല ഹാ​രി​സി​ന്‍റെ ഈ ​പ്ര​തി​ക​ര​ണം.