തിങ്കളാഴ്ച ഈജിപ്തിൽ നടന്ന ഗാസ സമാധാന സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും ഇനി വളരെ നന്നായി ഒരുമിച്ച് ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വേദിയിൽ തന്റെ പിന്നിൽ നിന്നിരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി അദ്ദേഹം ചോദിച്ചു, “അല്ലേ?”
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ് ശരിയെന്ന് തലയാട്ടി. ഇതോടെ ചടങ്ങിൽ സന്നിഹിതരായിരുന്ന നേതാക്കളും മാധ്യമങ്ങളും ചിരിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.