ഇന്ത്യയുമായി വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഒരു മാറ്റമുണ്ടാകുമെന്ന് ട്രംപ് സൂചന നൽകി. ഇന്ത്യയുമായുള്ള സമഗ്രവും നീതിയുക്തവുമായ വ്യാപാര കരാറിന് അമേരിക്ക വളരെ അടുത്താണെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ ഉടൻ കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“അവർ (ഇന്ത്യ) ഇപ്പോൾ എന്നോട് അത്ര സന്തുഷ്ടരല്ല, പക്ഷേ അവർ നമ്മളെ വീണ്ടും ഇഷ്ടപ്പെടും, അവർ നമ്മളെ വീണ്ടും സ്നേഹിക്കും. നമ്മൾ ഒരു ന്യായമായ വ്യാപാര കരാറിന് വളരെ അടുത്താണ്. എല്ലാവർക്കും ഗുണകരമാകുന്ന ഒരു കരാറിന് ഇരു രാജ്യങ്ങളും അടുത്തിരിക്കുന്നു.”ഡൊണാൾഡ് ട്രംപിന്റെ ഈ പ്രസ്താവന , അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല വ്യാപാര സംഘർഷങ്ങൾക്ക് ഇപ്പോൾ അയവ് വന്നേക്കാമെന്ന പ്രതീക്ഷ ഉയർത്തുന്നു.



