വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെയും വിഖ്യാത ഹോളിവുഡ് ചലച്ചിത്രം ടൈറ്റാനികിലെ കേന്ദ്ര കഥാപാത്രങ്ങളായ ജാക്കും റോസും നിൽക്കുന്ന മാതൃകയിൽ നിർമിച്ച പ്രതിമ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിൽ. വിഖ്യാത ചലച്ചിത്രമായ ‘ടൈറ്റാനിക്കി’ലെ പ്രശസ്തമായ പോസിലാണ് ഇരുവരെയും പ്രതിമയിൽ ചിത്രീകരിച്ചിട്ടുള്ളത്
ട്രംപും എപ്സ്റ്റീനും ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയും പോലെ നിൽക്കുന്ന രീതിയിലാണ് ഈ നിർമിതി. ‘സീക്രട്ട് ഹാൻഡ്ഷേക്ക്’ എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ പ്രതിഷേധ പ്രതിമ പ്രത്യക്ഷപ്പെട്ടത്. എപ്സ്റ്റീൻ വഴി ട്രംപിനെ പരിചയപ്പെട്ട ഒരാൾ ട്രംപിനെതിരെ ഉന്നയിച്ച പഴയ ലൈംഗികാരോപണങ്ങൾ അടങ്ങിയ എഫ്ബിഐ രേഖകൾ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്.



