രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ട്രാൻസ് വുമൺ അവന്തിക രംഗത്ത്. തന്നെ ബലാത്സംഗം ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടുവെന്ന് അവന്തിക ആരോപിച്ചു.
തിരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അതിനുശേഷം രാഹുൽ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് സന്ദേശങ്ങൾ അയച്ചെന്നും അവന്തിക പറഞ്ഞു. ആദ്യമൊക്കെ സാധാരണ സൗഹൃദമായിരുന്നെങ്കിലും പിന്നീട് രാഹുലിന്റെ പെരുമാറ്റം വളരെ മോശമായി മാറിയെന്ന് അവർ ആരോപിച്ചു. “അദ്ദേഹം ലൈംഗികമായി ഫ്രസ്ട്രേറ്റഡ് ആണെന്നാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ബലാത്സംഗം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ബെംഗളൂരുവിലോ ഹൈദരാബാദിലോ പോയി അത് ചെയ്യാമെന്നും പറഞ്ഞു.” അവന്തിക വെളിപ്പെടുത്തി.
ഇത്തരം ദുരനുഭവങ്ങൾ കാരണം പല സ്ത്രീകളും ഇതേക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നുണ്ടെന്നും അവന്തിക കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.