ഉത്തർപ്രദേശിലെ മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ ഇടിച്ച് നാല് പേർ മരിച്ചു. ചൊവ്വാഴ്ചയാണ് ദാരുണ സംഭവം നടന്നത്. അപകടത്തിൽ പെട്ടവർ മറ്റൊരു ട്രെയിനിൽ നിന്നും ഇറങ്ങിയവരായിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ചുനാർ ജംഗ്ഷനിലെ പ്ലാറ്റ്‌ഫോമിന് എതിർവശത്തുള്ള ചോപൻ-പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ നിന്ന് ഇറങ്ങിയ ഇവർ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ, എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ട്രെയിൻ ഇടിക്കുകയയിരുന്നു. പ്ലാറ്റ്‌ഫോം വശത്ത് നിന്ന് ഇറങ്ങേണ്ടിയിരുന്ന ഇവർ പാളം മുറിച്ചുകടക്കാൻ തീരുമാനിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



