തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് പു​ര ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് പി​ന്നാ​ലെ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 14 ആ​യി.

അ​തേ​സ​മ​യം, വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നാ​ലു പേ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ഡി​എ​ൻ​എ ഫ​ലം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

32 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​ൻ​പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ എ​ട്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു കൊ​ടു​ത്തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.