മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ലെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. സോ​ളാ​പൂ​ർ ജി​ല്ല​യി​ലെ മം​ഗ​ൽ​വേ​ധ ത​ഹ്‌​സി​ലി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​ണ് മ​രി​ച്ച​ത്.

നാ​ലു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് 19കാ​ര​നു​മാ​യി കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി, ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും ഇ​വ​ർ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​പി​താ​വി​നും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ മം​ഗ​ൾ​വേ​ദ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​പി​താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

“ഒ​ന്നാ​മ​താ​യി, പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല, ര​ണ്ടാ​മ​താ​യി, പ​ല വീ​ട്ടു​ജോ​ലി​ക​ളും ചെ​യ്യാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​ർ കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ചു. ത​ന്‍റെ പ്രാ​യ​ത്തി​ന്‍റെ ചെ​റു​പ്പം കാ​ര​ണം ഈ ​സ​മ്മ​ർ​ദ​ങ്ങ​ൾ താ​ങ്ങാ​ൻ കു​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല, ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് ഏ​ർ​പ്പെ​ടാ​ൻ ഭ​ർ​ത്താ​വ് കു​ട്ടി​യെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ല്ലാം കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി’.-​മം​ഗ​ൽ​വേ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദ​ത്താ​ത്രേ ബോ​റി​ഗി​ഡെ പ​റ​ഞ്ഞു.