2025-ലെ ദക്ഷിണേന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനം വിലയിരുത്തുമ്പോൾ വലിയ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം തന്നെ ഉള്ളടക്കത്തിന് മുൻഗണന നൽകിയ ചെറിയ സിനിമകളും നേട്ടമുണ്ടാക്കി. ‘സാക്നിൽക്’ (Sacnilk) നൽകുന്ന വിവരങ്ങൾ പ്രകാരം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴ് ചിത്രങ്ങൾ താഴെ പറയുന്നവയാണ്.
അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ആരാധകർക്ക് ഒരു വിരുന്നായിരുന്നു. ഒരു കടുത്ത ഗ്യാങ്സ്റ്റർ ഡ്രാമയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അജിത്തിന്റെ സ്ക്രീൻ പ്രസൻസ് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കി. ഏപ്രിൽ 10-ന് പുറത്തിറങ്ങിയ ചിത്രം ഏകദേശം 248.25 കോടി രൂപ ആഗോളതലത്തിൽ നേടി. എന്നാൽ 250-300 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതിനാൽ ചിത്രം സാമ്പത്തികമായി ലാഭമായില്ല.
6. സംക്രാന്തിക്കി വസ്തുന്നാം (Sankranthiki Vasthunam)
തെലുങ്കിലെ ഫാമിലി എന്റർടെയ്നർമാരുടെ രാജാവ് വെങ്കിടേഷും സംവിധായകൻ അനിൽ രാവിപുടിയും വീണ്ടും ഒന്നിച്ചപ്പോൾ പിറന്നത് വൻ വിജയമാണ്. 50 കോടി രൂപ മാത്രം ചിലവിട്ട് നിർമ്മിച്ച ഈ ചിത്രം ജനുവരി 14-ന് റിലീസ് ചെയ്ത് ഏകദേശം 255.5 കോടി രൂപയാണ് നേടിയത്. ഈ വർഷത്തെ ഏറ്റവും വലിയ ലാഭമുണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നാണിത്.
5. എൽ 2: എമ്പുരാൻ (L2: Empuraan)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം മലയാള സിനിമയിലെ വലിയ പ്രതീക്ഷയായിരുന്നു. മാർച്ച് 27-ന് പുറത്തിറങ്ങിയ ചിത്രം 266.8 കോടി രൂപ ആഗോളതലത്തിൽ നേടി. മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്ത് കുറച്ചുകാലം ഒന്നാം സ്ഥാനത്ത് തുടരാൻ എമ്പുരാനായി. വിദേശ വിപണിയിൽ നിന്ന് മാത്രം 142 കോടി രൂപയാണ് ചിത്രം നേടിയത്.



