ആ​ല​പ്പു​ഴ: അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​ട്ട​വ​രെ​യും ജ​ന​ങ്ങ​ളെ പ്ര​ള​യ​ത്തി​ൽ മു​ക്കി​ക്കൊ​ന്ന​വ​രെ​യും ജ​ന​കീ​യ കോ​ട​തി ശി​ക്ഷി​ക്കു​ന്ന ദി​വ​സ​മാ​ണി​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. കേ​ര​ളം ഭ​രി​ക്കാ​ൻ ഞാ​ന​ല്ലാ​തെ മ​റ്റാ​രു​ണ്ട് എ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​നെ​തി​രെ കേ​ര​ളം ഇ​ന്നു വി​ധി​യെ​ഴു​തും.

പ​ത്തു​വ​ർ​ഷം സ​ഹി​ച്ചു. ഇ​നി അ​ഞ്ചു​വ​ർ​ഷം കൂ​ടി സ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് ജ​നം തീ​രു​മാ​നി​ക്കും. കേ​ര​ള​ത്തെ പ​ണം കൊ​ടു​ത്തു വാ​ങ്ങാ​മെ​ന്നു ബി​ജെ​പി ക​രു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള തി​രി​ച്ച​ടി​യും ജ​നം ന​ൽ​കും. രാ​വി​ലെ മു​ത​ലു​ള്ള ക​ന​ത്ത പോ​ളിം​ഗ് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം അ​ല​യ​ടി​ക്കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്.

കേ​ര​ള​ത്തെ ദു​രി​ത​ത്തി​ൽ മു​ക്കി​യ പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​യി​രു​ന്നു​വെ​ന്ന് ഒ​രു മ​ന്ത്രി ത​ന്നെ തു​റ​ന്നു പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ശ​ബ്ദ‌​രേ​ഖ വ്യാ​ജ​മാ​ണെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​ത്ത​ത് എ​ന്താ​ണ്. സി​പി​എ​മ്മി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ എ​ന്നും ശ​ബ്‌​ദ​മു​യ​ർ​ത്തി​യി​രു​ന്ന​ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​യി​രു​ന്നു.

വി.​എ​സി​ന്‍റെ അ​ഭാ​വ​ത്തി​ലാ​ണ് ജി.​സു​ധാ​ക​ര​ൻ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു വ​ന്ന​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വി.​എ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ജി.​സു​ധാ​ക​ര​നു വോ​ട്ടു ചെ​യ്യു​മാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് നെ​യ്യാ​റ്റി​ൻ​ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഓ​ർ​മ​യി​ല്ലേ എ​ന്നാ​യി​രു​ന്നു കെ.​സി​യു​ടെ മ​റു​പ​ടി.