തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ലി​ടി​ച്ച ശേ​ഷം കാ​റി​ലി​ടി​ച്ച് അ​പ​ക​ടം. വെ​ഞ്ഞാ​റ​മൂ​ട് നാ​ഗ​രു​കു​ഴി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. വെ​മ്പാ​യം കൊ​പ്പം സ്വ​ദേ​ശി ആ​ദി​ത്യ​ൻ (22) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ യാ​ത്ര ചെ​യ്ത യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​നി​ട​യി​ൽ കു​ടു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു. നാ​ഗ​രു​കു​ഴി -പി​ര​പ്പ​ൻ​കോ​ട് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​റ ക​യ​റ്റി പോ​യ ടി​പ്പ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് പു​റ​കോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ലും കാ​റി​ലും ടി​പ്പ​ര്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ദി​ത്യ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ര​ക്ഷ​പെ​ടു​ത്തി.