ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പ​ന​മ​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി ച​ത്തു. വ​നം​വ​കു​പ്പ് വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

മൂ​ന്ന് ആ​ടു​ക​ളെ പു​ലി കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. കു​പ്പാ​ടി മൃ​ഗ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ലി ച​ത്ത​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

പി​ടി​കൂ​ടി​യ പു​ലി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. പു​ലി​യെ അ​വ​ശ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും പു​ലി​യു​ടെ ജ​ഡം വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.