തിരുവനന്തപുരം: ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം മദ്രാസിൽ സിനിമാരംഗത്ത് സജീവമായിരുന്നു. എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകനായും കഥാകൃത്തായും പ്രവർത്തിച്ചു. വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായി. തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനിമകളുടെ നിർമ്മാതാവാണ്. സംസ്‌കാരം ശനിയാഴ്ചച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചർച്ചിൽ നടക്കും.
തൂവാനത്തുമ്പികൾ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു
