പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി വി.ടി. ബൽറാം. നൂറിലധികം സീറ്റുകൾ നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും ബൽറാം പറഞ്ഞു.
‘കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കും. തൃത്താലയിൽ ജയിക്കുമെന്നുറപ്പാണ്. പാലക്കാട് ജില്ലയിൽ ഇത്തവണ കൂടുതൽ സീറ്റുകൾ നേടും.’-ബൽറാം അവകാശപ്പെട്ടു.
എൽഡിഎഫിന്റെ ദുർഭരണം അവസാനിപ്പിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പത്ത് വർഷത്തെ ഭരണത്തിൽ ജനം വലഞ്ഞിരിക്കുകയാണ്. യുഡിഎഫ് സർക്കാരിനായി ജനം വിധിയെഴുതും. എല്ലാ സീറ്റുകളിലും കോൺഗ്രസ് ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും ബൽറാം പറഞ്ഞു.



