കൊച്ചി: കൊച്ചിയില്‍ പുലര്‍ച്ചെയുണ്ടായ രണ്ടു അപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചു. മട്ടാഞ്ചേരിക്ക് സമീപം നസ്രത്തില്‍ പുലര്‍ച്ചെ ഒന്നിന് നടന്ന അപകടത്തില്‍ കാല്‍വിന്‍ ജേക്കബ് (25), സൂരജ് (24) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലും മരത്തിലും ഇടിക്കുകയായിരുന്നു.

ഇടകൊച്ചിയില്‍ കണ്ണങ്കാട് പാലത്തിന് സമീപം രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് പള്ളുരുത്തി സ്വദേശിയായ അനന്തു (22) ആണ് മരിച്ചത്. ബൈക്കിന്‍റെ പിന്നിലിരിക്കുകയായിരുന്നു അനന്തു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗത്തെ തുടര്‍ന്നാണ് രണ്ടു അപകടങ്ങളും നടന്നത്.